സിഎഫ് എംഇയുവിനെ നിയന്ത്രിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിക്കും. പൊതു താല്‍പര്യ പ്രകാരം യൂണിയന്റെ കണ്‍സ്ട്രക്ഷന്‍ ജനറല്‍ ഡിവിഷനിലേക്ക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ വകുപ്പ് മന്ത്രിക്ക് അധികാരം നല്‍കുന്നതാണ് പുതിയ ബില്‍.
മൂന്നുവര്‍ഷത്തെ കാലാവധിയില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും പൊതു താല്‍പര്യം കണക്കിലെടുത്ത് ഒരു അഡ്മിനിസ്‌ട്രേഷന്‍ സ്‌കീം നടപ്പാക്കാന്‍ മന്ത്രി അനുവദിക്കുകയും ചെയ്യുന്ന രീതിയിലാണ് നിയമ നിര്‍മ്മാണം.
അഡ്മിനിസ്‌ട്രേഷന്‍ ഭരണത്തിനുള്ള അപേക്ഷയ്ക്ക് കോടതിയില്‍ താമസം നേരിടുമെന്നിരിക്കേയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.