ഓസ്‌ട്രേലിയന്‍ പബ്ലിക് സ്‌കൂളിലെ ഭൂരിഭാഗം അധ്യാപകരും ജോലി ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പത്തില്‍ ഏഴു പേരും വിരമിക്കല്‍ പ്രായം വരെ ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
അമിത ജോലി ഭാരമാണ് പലരേയും ജോലി വിടാന്‍ പ്രേരിപ്പിക്കുന്നത്. അധ്യാപകര്‍ ആഴ്ചയില്‍ ശരാശരി 12.4 മണിക്കൂര്‍ ശമ്പളമില്ലാതെ അധിക സമയം ജോലി ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല വിദ്യാര്‍ത്ഥികളുടെ അക്രമം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളിലും അധ്യാപകര്‍ നിരാശയിലാണ്.
അധിക ജോലി ഭാരം ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അധ്യാപക അസോസിയേഷനും നേരത്തെ പരാതിപ്പെട്ടിരുന്നു.