കാനഡയിലുട നീളം വീട്ടുവാടക വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

കാനഡയിലുട നീളം വീട്ടുവാടക വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
കാനഡയിലുട നീളം വീട്ടുവാടക വര്‍ദ്ധിക്കുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലാണ് വാടക വര്‍ദ്ധിക്കുന്നത് എന്നാണ് റെന്‍ന്റല്‍ ഡോട്ട് സിഎയും അര്‍ബനേഷനും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ദേശീയ വാടക റിപ്പോര്‍ട്ട് ഡാറ്റ പ്രകാരം എല്ലാ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി തരങ്ങള്‍ക്കും വാടക ചോദിക്കുന്നത് ജൂലൈയില്‍ ശരാശരി 2,201 ഡോളറാണ് എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.9 ശതമാനം വര്‍ധന. റെന്‍ന്റല്‍ ഡോട്ട് സിഎ നെറ്റ്വര്‍ക്ക് ഓഫ് ഇന്റര്‍നെറ്റ് ലിസ്റ്റിംഗ് സേവനങ്ങളില്‍ നിന്ന് പുതുതായി ലിസ്റ്റുചെയ്ത യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങള്‍.കഴിഞ്ഞ 31 മാസത്തെ ഏറ്റവും മന്ദഗതിയിലുള്ള വര്‍ധനയാണ് കാണിക്കുന്നത്. എന്നിരുന്നാലും, ചില വിപണികള്‍ ഇപ്പോഴും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ കുതിച്ചുചാട്ടം കാണുന്നു, മറ്റുള്ളവയില്‍ ചില ഇടിവുകളും കാണുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

'ഞങ്ങള്‍ കാണുന്നത് അനുസരിച്ചു ഏറ്റവും താങ്ങാനാവുന്ന വാടകയുള്ള പ്രവിശ്യകളിലാണ് വാടകകള്‍ അതിവേഗം ഉയരുന്നത്,' എന്നാണ് റെന്‍ന്റല്‍ ഡോട്ട് സിഎയിലെ കമ്മ്യൂണിക്കേഷന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ ജിയാകോമോ ലഡാസ് പറയുന്നത്. ഇതിനു വിപരീതമായി, ഒന്റാറിയോയും ബ്രിട്ടീഷ് കൊളംബിയയും മാത്രമാണ് വര്‍ഷം തോറും വാടകയില്‍ കുറവ് കണ്ട രണ്ട് പ്രവിശ്യകള്‍ എന്നും ലഡാസ് പറഞ്ഞു.വാന്‍കൂവറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാടകയില്‍ ഏഴ് ശതമാനം കുറവുണ്ടായി. മറുവശത്ത്, ഹാലിഫാക്സിന് 18.2 ശതമാനം വര്‍ധനയുണ്ടായി, സസ്‌കറ്റൂണ്‍, എഡ്മന്റണ്‍, റെജീന തുടങ്ങിയ പ്രെയറി നഗരങ്ങളും ഇരട്ട അക്ക നേട്ടമുണ്ടാക്കി. കാല്‍ഗറിക്ക് ചുറ്റുമുള്ള ചെറിയ വിപണികളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നു.രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വാടക നിരക്കുകള്‍ സസ്‌കാച്ചെവനില്‍ ആണ്, കോണ്ഡോമിനിയം അപ്പാര്‍ട്ട്മെന്റുകളുടെ വാര്‍ഷിക നിരക്കില്‍ 22.2 ശതമാനമാണ് വളര്‍ച്ച കാണിക്കുന്നത്. എന്നാല്‍ കാനഡയിലുടനീളമുള്ള ശരാശരി വാടക ഇപ്പോഴും സസ്‌കാച്ചെവാനിലുള്ളതിനേക്കാള്‍ 38 ശതമാനം കൂടുതലാണ്.



Other News in this category



4malayalees Recommends