ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ കയറിയിരുന്ന് അപകടകരമായ രീതിയില്‍ റീല്‍സ് ചിത്രീകരിച്ച് യുവാവ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായെങ്കിലും യുവാവിന് പണി കിട്ടി. വീഡിയോ വൈറലായതിന് പിന്നാലെ ഉത്തര്‍ പ്രദേശ് പൊലീസ് കാറിന്റെ ഉടമയ്ക്ക് കനത്ത പിഴ ചുമത്തി. വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കാറിന്റെ ഉടമയ്ക്ക് ഗൗതം ബുദ്ധ നഗര്‍ ട്രാഫിക് പൊലീസ് 28,500 രൂപ പിഴയിട്ടത്.
ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. കാറിന് മുകളില്‍ കയറിയിരുന്ന് യുവാവ് അപകടകരമായ രീതിയില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലായിരുന്നു.
കാറിനുള്ളില്‍ വേറെയും യാത്രക്കാര്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ഇയാളുടെ സാഹസിക പ്രവര്‍ത്തി. ഈ സാഹസികത അനുവദിക്കരുതെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും കമന്റ് ചെയ്തത്.