മുല്ലപ്പെരിയാറില്‍ കേരളത്തിന് അവകാശമുണ്ട്; അണക്കെട്ട് സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അഭിഭാഷകന്‍

മുല്ലപ്പെരിയാറില്‍ കേരളത്തിന് അവകാശമുണ്ട്; അണക്കെട്ട് സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അഭിഭാഷകന്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. അണക്കെട്ട് സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 2006, 2014 വര്‍ഷങ്ങളിലെ വിധി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേരളത്തിന് അവകാശമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. തമിഴ്‌നാടിന്റെ ചീഫ് എന്‍ജീനിയറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. ഹര്‍ജിയില്‍ ഇതും ചൂണ്ടിക്കാട്ടിയിരുന്നു. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷ ഭീഷണിയുണ്ടെന്ന വിഷയം സ്ഥിരീകരിക്കാന്‍ സംസ്ഥാനത്തിന്റെ അവകാശം അംഗീകരിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

കേരളത്തില്‍ മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് മധുര റീജിയണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം.



Other News in this category



4malayalees Recommends