ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് മുകളില്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു; ആവശ്യത്തിന് വിദ്യാര്‍ത്ഥികളില്ല, ഗവണ്‍മെന്റ് പിന്തുണയില്ലെങ്കില്‍ തകരുമെന്ന് ഈസ്റ്റ് ആംഗ്ലിയ വൈസ് ചാന്‍സലര്‍

ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് മുകളില്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു; ആവശ്യത്തിന് വിദ്യാര്‍ത്ഥികളില്ല, ഗവണ്‍മെന്റ് പിന്തുണയില്ലെങ്കില്‍ തകരുമെന്ന് ഈസ്റ്റ് ആംഗ്ലിയ വൈസ് ചാന്‍സലര്‍
ഈ ഓട്ടം സീസണില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം. ചില യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വൈസ് ചാന്‍സലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഗവണ്‍മെന്റ് അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ പൊട്ടുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

അടുത്ത വ്യാഴാഴ്ച ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് സിക്‌സ് ഫോമുകാര്‍ എ-ലെവല്‍ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇവര്‍ ഏത് യൂണിവേഴ്‌സിറ്റിയില്‍ ഉന്നതവിദ്യാഭ്യാസം നടത്താന്‍ തീരുമാനിക്കുമെന്നത് പല സ്ഥാപനങ്ങളുടെയും ആയുസ്സിനെ കൂടി തീരുമാനിക്കും.

ഈ റിക്രൂട്ട്‌മെന്റ് റൗണ്ടിനെ പ്രതീക്ഷിച്ചാണ് പല സ്ഥാപനങ്ങളും നില്‍ക്കുന്നതെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡേവിഡ് മാഗ്വിര്‍ പറഞ്ഞു. ആവശ്യത്തിന് വിദ്യാര്‍ത്ഥികളെ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദീര്‍ഘകാല ഫണ്ടിംഗ് ലഭിക്കുന്നത് വരെ സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതും, ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പുനഃക്രമീകരിക്കുന്നതും പോലുള്ള താല്‍ക്കാലിക നടപടികളാണ് ഉണ്ടാകുകയെന്നാണ് മേഖലയിലെ നേതാക്കള്‍ വെളിപ്പെടുത്തുന്നത്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥി റിക്രൂട്ട്‌മെന്റ് കുത്തനെ താഴുകയാണെന്ന് മാഗ്വിര്‍ വ്യക്തമാക്കി. ഇതോടെ അഡ്മിഷന്‍ നടപടിക്രമങ്ങളില്‍ കൂടുതല്‍ യുകെ അണ്ടര്‍ഗ്രാജുവേറ്റുകളെ റിക്രൂട്ട് ചെയ്യേണ്ടി വരും. ഒക്ടോബര്‍ 1നുള്ള ക്ലിയറിംഗ് പോയിന്റിന് ശേഷം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിക്കുമെന്ന് അറിയുന്നതോടെ സ്ഥിതി വ്യക്തമാകും, വൈസ് ചാന്‍സലര്‍ പറയുന്നു.

Other News in this category



4malayalees Recommends