സോഷ്യല്‍മീഡിയ ആസക്തിയുണ്ടാക്കുന്നു, ക്രിയേറ്റിവിറ്റിയെ ബാധിക്കുന്നു ; നിയമ പോരാട്ടത്തിനൊരുങ്ങി 24 കാരന്‍

സോഷ്യല്‍മീഡിയ ആസക്തിയുണ്ടാക്കുന്നു, ക്രിയേറ്റിവിറ്റിയെ ബാധിക്കുന്നു ; നിയമ പോരാട്ടത്തിനൊരുങ്ങി 24 കാരന്‍
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ലോകത്തെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേസ് നല്‍കി കനേഡിയന്‍ യുവാവ്. മോണ്‍ട്രിയയില്‍ നിന്നുള്ള 24 കാരനാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ഡിസൈനുകള്‍ അവയോട് ആസക്തി വളര്‍ത്തുന്നുവെന്നും അത് ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുന്നുവെന്നും പറഞ്ഞാണ് നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്.

താന്‍ 2015 മുതല്‍ ടിക്ടോക്, യൂട്യൂബ്, ?റെഡിറ്റ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പു?കള്‍ ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കാന്‍ തുടങ്ങിയത് തന്റെ കഴിവുകളുടെ പുരോഗതിയെയും പ്രവര്‍ത്തനങ്ങളെയും ശാരീരിക-മാനസികാരോഗ്യത്തെയും ബാധിച്ചുവെന്നാണ് യുവാവ് പറയുന്നത്. ആപ്പുകളോടുള്ള ആസക്തിയാണ് ഇതിന് കാരണമെന്നും യുവാവ് അഭിപ്രായപ്പെട്ടു. മനുഷ്യരില്‍ ഡോപാമൈന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആളുകളെ മണിക്കൂറുകളോളം ആപ്പുകളില്‍ ഇടപെഴകാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും യുവാവ് പറയുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഡിസൈന്‍ ആളുകളെ ആപ്പുകളില്‍ കൂടുതല്‍ നേരം ഇടപഴകാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണുള്ളതാണെന്നും 2024 ല്‍ മനുഷ്യര്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം കണക്ക് കൂട്ടിയാല്‍ അത് 500 ദശലക്ഷം വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ളതായിരിക്കുമെന്നും യുവാവിന്റെ നിയമ നടപടിക്ക് നേതൃത്വം നല്‍കുന്ന നിയമസ്ഥാപനമായ ലാംബെര്‍ട്ട് അവോക്കാറ്റ്‌സിന്റെ വക്താവായ ഫിലിപ്പ് ബ്രാള്‍ട്ട് പറയുന്നത്. ഇത് വലിയൊരു? ശതമാനം ആളുകളെ ദൂരവ്യാപകമായി ബാധിക്കും. സോഷ്യല്‍ മീഡിയ കമ്പനികള്‍ അവരുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കേണ്ടത് അനിവാര്യമാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നത്.

ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതിനെതിരെ നഷ്ടപരിഹാരവും നടപടിയും ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ നിരവധി കേസുകള്‍ കാനഡയില്‍ നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കേസും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വിദ്യാഭ്യാസ അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒന്റാറിയോയിലെ നാല് സ്‌കൂളുകള്‍ ടിക്ടോക്, മെറ്റ, സ്‌നാപ് ചാറ്റ് എന്നിവക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends