വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറ് കോടി കവിഞ്ഞ് സഹായം ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിഹിതം കൂടിയാകുമ്പോള്‍ 500 കോടിയിലേക്ക്

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറ് കോടി കവിഞ്ഞ് സഹായം ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിഹിതം കൂടിയാകുമ്പോള്‍ 500 കോടിയിലേക്ക്
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നൂറ് കോടി കവിഞ്ഞു. ലോകം വയനാടിനെ ചേര്‍ത്തു പിടിച്ചിരിക്കുകയാണ്.

കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതല്‍ വന്‍കിട വ്യവസായികളുടെ വരെ കൈയ്യയച്ചുളള സംഭാവനയാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ 100കോടി രൂപയിലെത്തിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളത്തിന്റെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും.

കേരളത്തിനകത്ത് നിന്ന് മാത്രമല്ല വയനാടിന് നേരെ സഹായഹസ്തം നീണ്ടത്. തമിഴ്‌നാട്, കര്‍ണാടക,ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം സംഭാവനകള്‍ എത്തി. ലോകമാകെ കൈകോര്‍ത്തു, ഇനി ക്ഷേമകരമായി ഈ തുക ചിലവഴിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Other News in this category



4malayalees Recommends