വ്യാഴാഴ്ച സ്‌കൂള്‍ ലീവേഴ്‌സ് എ-ലെവല്‍ ഫലങ്ങള്‍ നേടുമ്പോള്‍ മുന്‍ഗാമികളെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പത്തില്‍ ഇഷ്ടപ്പെട്ട യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടാന്‍ സാധ്യത. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ആദ്യ ചോയ്‌സില്‍ തന്നെ ഈ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
ഈ വര്‍ഷം യൂണിവേഴ്‌സിറ്റി സീറ്റുകള്‍ക്കായി റെക്കോര്‍ഡ് തോതിലാണ് 18 വയസ്സുകാര്‍ മത്സരിക്കുന്നത്. എന്നാല്‍ ഇക്കുറി അക്കൊമഡേഷനും, ലെക്ചര്‍ തീയേറ്ററുകളും കൂടുതല്‍ യുകെ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് നിറയ്ക്കാനാണ് മിക്ക യൂണിവേഴ്‌സിറ്റികളും പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ പണം നല്‍കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതില്‍ ആശങ്കയുള്ളതിനാലാണ് യൂണിവേഴ്‌സിറ്റികള്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നതിന് പിന്നില്‍. ഗ്രേഡുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താതെ തന്നെ ഓഫറുകള്‍ നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.
ഈ വര്‍ഷത്തെ സ്‌കൂള്‍ ലീവേഴ്‌സ് അഞ്ച് വര്‍ഷത്തിനിടെ ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ നേരിട്ടവരാണ്. ഇതിനാല്‍ മഹാമാരി കാലത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നേരിട്ട കുതിപ്പുകള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നേരിടേണ്ടി വരില്ല.