രോഗിയുമായി സംസാരിക്കുക പോലും ചെയ്യാതെ അധിക പണം നേടാന്‍ ഡോക്ടര്‍മാര്‍ വെബ്‌സൈറ്റുകള്‍ വഴി സിക്ക് നോട്ടുകള്‍ നല്‍കുന്നതായി മെയില്‍ അന്വേഷണ റിപ്പോര്‍ട്ട്.
ബീച്ചില്‍ പോകാനായി രണ്ടാഴ്ച ഓഫ് നേടാന്‍ ഒരു അണ്ടര്‍കവര്‍ റിപ്പോര്‍ട്ടര്‍ സമീപിച്ചപ്പോള്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് യാതൊരു ചോദ്യങ്ങളുമില്ലാതെ സിക്ക് നോട്ട് നല്‍കുകയായിരുന്നു. ഇതിന് 25 പൗണ്ട് ചാര്‍ജ്ജ് ഈടാക്കി.
ആംക്ഷയും, സമ്മര്‍ദവും പോലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പല വെബ്‌സൈറ്റുകളില്‍ നിന്നും സമാനമായ നോട്ടുകള്‍ നേടാന്‍ റിപ്പോര്‍ട്ടര്‍ക്ക് സാധിച്ചു. ഇതിനായി കൂടുതല്‍ വിവരങ്ങളൊന്നും നല്‍കേണ്ടി വന്നില്ല. 25 പൗണ്ട് മുതല്‍ 55 പൗണ്ട് വരെ ഈടാക്കിയാണ് കണ്‍സള്‍ട്ടന്റുമാര്‍ വെബ്‌സൈറ്റ് വഴി സിക്ക്‌നോട്ട് നല്‍കുന്നത്.
ബ്രിട്ടനില്‍ അവധിയെടുക്കല്‍ സംസ്‌കാരത്തിന് ഡോക്ടര്‍മാര്‍ വന്‍തോതില്‍ സഹായം നല്‍കുന്നുവെന്നാണ് ആരോപണം. ഇംഗ്ലണ്ടില്‍ 2023-ല്‍ 11 മില്ല്യണ്‍ സിക്ക്‌നോട്ടുകള്‍ നല്‍കിയെന്നാണ് കണക്ക്. ഇത് സാമ്പത്തിക മുന്നേറ്റത്തെ പോലും അപകടത്തിലാക്കുന്ന സാഹചര്യമാണ്.
സൗത്ത് വെയില്‍സില്‍ എന്‍എച്ച്എസ് ഹെല്‍ത്ത് ബോര്‍ഡിനായി ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ ഡോ. രവികുമാര്‍ രവീന്ദ്രനും റിപ്പോര്‍ട്ടറുടെ വലയില്‍ ചാടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ കമ്പനിയായ അപ്‌ഡോക് വഴിയാണ് ഡോ. രവീന്ദ്രന്‍ ഈ സേവനം നല്‍കുന്നത്.