ദുരഭിമാനക്കൊലകളെ ന്യായീകരിച്ചിട്ടില്ല, എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു..; പരാമര്‍ശങ്ങളില്‍ മലക്കംമറിഞ്ഞ് രഞ്ജിത്ത്
ദുരഭിമാനക്കൊലയെ ന്യായീകരിച്ചു കൊണ്ടുള്ള തമിഴ് നടനും സംവിധായകനുമായ രഞ്ജിത്തിന്റെ വാക്കുകള്‍ വിവാദമായിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിത്ത് ഇപ്പോള്‍.
ദുരഭിമാനക്കൊല അക്രമല്ല, മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള കരുതലാണ് എന്നായിരുന്നു നടന്റെ പരാമര്‍ശം.
രഞ്ജിത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നടനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. തുടര്‍ന്നാണ് ഇത് നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തിയത്. ഒരു തരത്തിലുള്ള അക്രമങ്ങളെയും ന്യായീകരിക്കുന്ന വ്യക്തിയല്ല താന്‍ എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.