താന്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ മകന് സംശയമുണ്ട് ; മലൈക അറോറ

താന്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ മകന് സംശയമുണ്ട് ; മലൈക അറോറ
താന്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ മകന് സംശയമുണ്ടെന്ന് ബോളിവുഡ് താരം മലൈക അറോറ. വിദേശത്തെ അവധിക്കാലത്തിന് ശേഷം 2024 ഒളിമ്പിക്‌സ് അസ്വദിച്ച് പാരീസിലായിരുന്നു മലൈക. ഇതിനിടയില്‍ ഹാര്‍പേഴ്‌സ് ബസാറുമായുള്ള ഒരു അഭിമുഖത്തിലാണ് മലൈക സംസാരിച്ചത്.

മലൈക പറയുന്നത് അനുസരിച്ച് അവരുടെ മകന്‍ അര്‍ഹാന്‍ ഖാന്റെ സുഹൃത്തുക്കള്‍ പല ജോലികള്‍ ചെയ്യുന്ന അവന്റെ അമ്മയുടെ യഥാര്‍ത്ഥ ജോലി എന്ത് എന്നതില്‍ അത്ഭുതപ്പെട്ടിരുന്നു. പലപ്പോഴും കൂട്ടുകാരുടെ സംശത്തിന് പലപ്പോഴും അര്‍ഹാന് കൃത്യമായ ഉത്തരം ഇല്ലായിരുന്നു.

കഴിഞ്ഞ ദിവസം, എന്റെ മകന്‍ എന്നോട് പറഞ്ഞു, ഞാന്‍ കൃത്യമായി എന്താണ് ചെയ്യുന്നതെന്ന് അവന്റെ സുഹൃത്തുക്കള്‍ക്ക് സംശയമാണ്. അമ്മ സിനിമകളും പാട്ടുകളും ചെയ്തിട്ടുണ്ട്, അമ്മ ഒരു വിജെ ആയിരുന്നു, ഒരു മോഡലാണ്, ടിവി ഷോയില്‍ വരാറുണ്ട്, ഇതെല്ലാം പറയുമ്പോള്‍ അവര്‍ കണ്‍ഫ്യൂഷനാകുന്നു എന്ന്.

എനിക്ക് നല്ലതായി തോന്നുന്നത് ഞാന്‍ ചെയ്യുന്നുണ്ട്. ഒരു കാര്യം കൊണ്ട് സ്വയം നിര്‍വചിക്കേണ്ട ആവശ്യമില്ല എന്നാണ് മലൈക പറയുന്നത്. അതേസമയം, മലൈകയുടേയും നടന്‍ അര്‍ബാസ് ഖാന്റേയും മകനാണ് അര്‍ഹാന്‍ ഖാന്‍. 1998ല്‍ വിവാഹിതരായ ഇരുവരും 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2016ല്‍ വേര്‍പിരിയുകയായിരുന്നു.

Other News in this category



4malayalees Recommends