തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു സാമന്തയും, നാഗ ചൈതന്യയും തമ്മിലുള്ളത്. പ്രണയത്തിലായിരുന്ന ഇരുവരും 2017 ലായിരുന്നു വിവാഹം ചെയ്തത്. എന്നാല്‍ 2021-ല്‍ ഇരുവരും വിവാഹം ബന്ധം പിരിയുകയും ചെയ്തിരുന്നു.
ഇപ്പോള്‍ നാഗ ചൈതന്യയും ശോഭിതാ ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ വീണ്ടും സാമന്തയ്ക്ക് പിന്തുണയുമായി നിരവധിപേര്‍ എത്തുന്നുണ്ട്. അത്തരത്തില്‍ സാമന്തയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ഒരു ആരാധകന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ മറുപടിയുമായി കമന്റില്‍ സാമന്തയുമെത്തി.
'സാമന്ത വിഷമിക്കേണ്ട, ഞാന്‍ എപ്പോഴും കൂടെയുണ്ടാവും, എനിക്ക് ഫിനാന്‍ഷ്യലി സെറ്റ് ആവാന്‍ ഒരു രണ്ട് വര്‍ഷം തരൂ.' എന്നാണ് ബാഗ് പാക്ക് ചെയ്ത് വിമാനത്തില്‍ സാമന്തയുടെ വീടുവരെ എത്തുന്ന തരത്തില്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ മുകേഷ് ചെയ്തിരിക്കുന്നത്.
വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ കമന്റുമായി സാമന്തയെത്തി. 'ബാക്ഗ്രൗണ്ടിലെ ജിം എന്നെ ഏതാണ്ട് കണ്‍വിന്‍സ് ചെയ്തതാണ്' എന്നാണ് സാമന്ത പറഞ്ഞത്. നിരവധി പേരാണ് മുകേഷിന്റെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'സമാന്തയ്ക്ക് ദശലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കില്‍ അതിലൊരാളാണ് ഞാന്‍. സമാന്തയ്ക്ക് പത്ത് ആരാധകരുണ്ടെങ്കില്‍ അവരില്‍ ഒരാളും ഞാനാണ്. സമാന്തയ്ക്ക് ഒരേയൊരു ആരാധകനെ ഉള്ളൂവെങ്കില്‍ അത് ഞാന്‍ മാത്രമാണ്. സമാന്തയ്ക്ക് ഒരു ആരാധകനും ഇല്ലെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ ഈ ഭൂമിയില്‍ ഇല്ലെന്നാണ്. ഈ ലോകം സമാന്തയ്ക്ക് എതിരാണെങ്കില്‍ ഞാന്‍ ഈ ലോകത്തിന് എതിരാണ്' എന്നാണ് സാമാന്തയുടെ കമന്റിന് മുകേഷ് മറുപടി പറഞ്ഞിരിക്കുന്നത്.