അടുത്താഴ്ച നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ എര്‍ളി വോട്ടിങ് ആരംഭിച്ചു. ആഗസ്ത് 24നാണ് തെരഞ്ഞെടുപ്പ്.
മൊബൈല്‍ വോട്ടിങ്ങോ തപാല് വോട്ടോ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാം
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ,ജീവിത ചെലവ്, പാര്‍പ്പിടം എന്നിവയാണ് തെരഞ്ഞെടുപ്പിലെ ചര്‍ച്ചകള്‍.
വോട്ട് ചെയ്യാനായി 155000 പേര്‍ക്ക് സാധിക്കും.
പ്രധാന പാര്‍ട്ടികള്‍ വന്‍ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. വീടു നിര്‍മ്മാണത്തിന് ഗ്രാന്റും ഗാര്‍ഗിക പഠനം പരിഹരിക്കാനും ധന സഹായത്തിനുമായി പ്രത്യേക സഹായം ലഭിക്കും. ജീവിത ചെലവ് കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.