തെലുങ്ക് റീമേക്കിന് പിന്നാലെ ആവേശം ഹിന്ദി റീമേക്കിനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആവേശത്തിന്റെ റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടത്തുന്നതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നേരത്തെ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന്റെ ബോളിവുഡ് റീമേക്ക് അവകാശങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു.