വിവാഹമോചനം ഒഴിവാക്കാന്‍ സാമന്ത ശ്രമിച്ചു, പക്ഷെ....; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

വിവാഹമോചനം ഒഴിവാക്കാന്‍ സാമന്ത ശ്രമിച്ചു, പക്ഷെ....; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ നടന്റെ മുന്‍ഭാര്യ സാമന്തയുടെ പേരാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021ല്‍ ഇരുവരും പിരിഞ്ഞു.

എന്നാല്‍ നാഗ ചൈതന്യയ്ക്കൊപ്പം കുഞ്ഞുങ്ങളൊക്കെയായി സെറ്റില്‍ ചെയ്യാനായിരുന്നു സാമന്തയുടെ ആഗ്രഹം. സാമന്ത വേഷമിട്ട 'ശാകുന്തളം' സിനിമയുടെ നിര്‍മ്മാതാവ് നീലിമ ഗുണ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഖറിന്റെ മകളാണ് നീലിമ.

2021ല്‍ സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ശാകുന്തളം പ്രോജക്ടിനായി നടിയെ സമീപിച്ചത്. കഥ ചര്‍ച്ച ചെയ്യുന്നതിനായി നീലിമ സാമന്തയെ നേരില്‍ കണ്ടിരുന്നു. സാമന്തയ്ക്ക് കഥ ഇഷ്ടമായതോടെ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ സാമന്ത ഒരു ഡിമാന്റ് വച്ചു.

ജൂലൈ-ഓഗസ്റ്റ് മാസത്തിന് ഇടയില്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കണം എന്നായിരുന്നു സാമന്തയുടെ ഡിമാന്റ്. അതിന് ശേഷം തനിക്ക് ഭര്‍ത്താവിനൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികളുണ്ടായി ജീവിതത്തില്‍ സെറ്റിലാകണം എന്നായിരുന്നു സാമന്ത പറഞ്ഞത് എന്ന് നീലിമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

അതിനാല്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ സാമന്തയുടെ സിനിമയിലെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഡിവോഴ്സിനെ കുറിച്ച് ഒരു സൂചനയും നല്‍കാതിരുന്ന കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച സാമന്തയുടെ വിവാഹമോചന വാര്‍ത്തയാണ് പിന്നീട് അറിഞ്ഞത് എന്നാണ് നീലിമ പറഞ്ഞത്.

Other News in this category



4malayalees Recommends