ബിസിനസ് സംരഭകര്‍ക്ക് അവസരം നല്‍കി കാനഡ ; കാനഡയുടെ സ്റ്റാര്‍ട്ടപ്പ് വിസ പ്രോഗ്രാം സംരഭകരെ ആകര്‍ഷിക്കും

ബിസിനസ് സംരഭകര്‍ക്ക് അവസരം നല്‍കി കാനഡ ; കാനഡയുടെ സ്റ്റാര്‍ട്ടപ്പ് വിസ പ്രോഗ്രാം സംരഭകരെ ആകര്‍ഷിക്കും
കാനഡയുടെ സ്റ്റാര്‍ട്ടപ്പ് വിസ പ്രോഗ്രാം ബിസിനസ് സ്ഥാപിക്കാനും വളര്‍ത്താനും ആഗ്രഹിക്കുന്ന സംരഭകര്‍ക്ക് മികച്ച അവസരം നല്‍കുന്നു. സ്ഥിര താമസത്തിനുള്ള വിസ മാത്രമല്ല പല നെറ്റ് വര്‍ക്കിങ് സാധ്യതകളും സീഡ് ഫണ്ടിങ്ങും കിട്ടാം. സംരഭത്തിന് വളരാന്‍ ആവശ്യമായ സാഹചര്യങ്ങളാണ് കാനഡ സര്‍ക്കാര്‍ ഒരുക്കുന്നത്.

അപേക്ഷകര്‍ നാലു പ്രധാന മാനദണ്ഡങ്ങള്‍ പാലിക്കണം

പ്രോഗ്രാമിന്റെ നിബന്ധനകള്‍ പാലിക്കുന്ന ഒരു ബിസിനസ് ഉണ്ടായിരിക്കണം. ഓരോ അപേക്ഷകനും വ്യക്തിഗതമായോ ഗ്രൂപ്പായോ അപേക്ഷിച്ചാലും ബിസിനസിലെ മൊത്തം വോട്ടിങ് അവകാശത്തിന്റെ പത്തു ശതമാനമെങ്കിലും കൈവശം വയ്ക്കണം.

കനേഡിയന്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും സംഘടനയില്‍ നിന്ന് പിന്തുണ കത്ത് ഉണ്ടായിരിക്കണം. സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിനോ പിന്തുണയ്ക്കുന്നതിനോ ചുമതലപ്പെടുത്തിയിരുന്ന പല സംഘടനകളും കാനഡയിലുണ്ട്. അവയുടെ കത്ത്, സ്റ്റാര്‍ട്ടപ്പ് അപേക്ഷകള്‍ പിന്തുണയാകും.

അപേക്ഷകര്‍ ഇംഗ്ലീഷോ ഫ്രഞ്ചോ കൈകാര്യം ചെയ്യാന്‍ കഴിയണം. ഭാഷാ വൈദഗ്ധ്യം വേണം.കാനഡയില്‍ എത്തുമ്പോള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പിന്തുണക്കാന്‍ ആവശ്യമായ ഫണ്ടുണ്ടെന്ന് തെളിയിക്കണം. സ്ഥിര താമസ അപേക്ഷകളുടെ എണ്ണത്തിന് കാനഡ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു നിയുക്ത സംഘടനയ്ക്ക് പ്രതിവര്‍ഷം പത്തു സ്റ്റാര്‍ട്ടപ്പുകളെയാണ് പിന്തുണക്കാന്‍ സാധിക്കുക.

Other News in this category



4malayalees Recommends