ഓസ്‌ട്രേലിയയില്‍ നാണയ പെരുപ്പത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ശമ്പള വര്‍ദ്ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ അവസാനിച്ച പാദത്തിലെ കണക്കിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടത്.
0.8 ശതമാനം ശമ്പള വര്‍ദ്ധനവുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. വാര്‍ഷിക ശമ്പള വര്‍ദ്ധനവ് 4.1 ശതമാനമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തുടര്‍ച്ചയായി മൂന്ന് പാദങ്ങളിലും ശമ്പള വര്‍ദ്ധനവ് മന്ദ ഗതിയിലായെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഈ പാദത്തില്‍ സ്വകാര്യ മേഖലയില്‍ വേതനം 0.7 ശതമാനം ,പൊതു മേഖലാ വേതനം 0.9 ശതമാനം വര്‍ദ്ധിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.