സഹാറ ഗ്രൂപ്പിന് 2 കോടി രൂപ പിഴയിട്ട് സുപ്രീംകോടതി; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം

സഹാറ ഗ്രൂപ്പിന് 2 കോടി രൂപ പിഴയിട്ട് സുപ്രീംകോടതി; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം
സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി. ഉപഭോകൃത കേസിലെ കോടതി ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിലാണ് കോടതി നടപടി. സഹാറ ഗ്രൂപ്പിലെ പത്ത് കമ്പനികള്‍ പത്ത് ലക്ഷം വീതവും കമ്പനികളുടെ ഡയറക്ടര്‍മാര്‍ ഇരുപത് ലക്ഷം രൂപയും പിഴ തുക അടക്കണമെന്നാണ് ഉത്തരവിലുള്ളത്. പിഴ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും നിദേശമുണ്ട്.

ജസ്റ്റിസ് ഹിമാകോഹ്ലി, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റേതാണ് ഉത്തരവ്. സഹാറ ഗ്രൂപ്പിന്റെ ജയ്പൂരിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ പണം നല്‍കി ഫ്ളാറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും ഫ്ളാറ്റുകള്‍ പൂര്‍ത്തിയാക്കി നല്‍കിയില്ലെന്ന പരാതിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പണം നല്‍കിയവര്‍ക്ക് ഏറ്റവും വേഗത്തില്‍ ഫ്ളാറ്റുകള്‍ പൂര്‍ത്തിയാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ദവെ, അഭിഭാഷകരായ സിമ്രന്‍ജീത് സിംഗ്, ഗൗതം താലൂക്ദാര്‍, നേഹ ഗുപ്ത, കരണ്‍ ജെയിന്‍, ഋഷഭ് പന്ത്, യജത് ഗുലിയ എന്നിവര്‍ സഹാറയ്ക്ക് വേണ്ടി ഹാജരായി. അഭിഭാഷകരായ സിദ്ധാര്‍ത്ഥ് ബത്ര, അര്‍ച്ചന യാദവ്, ചിന്മയ് ദുബെ, ശിവാനി ചൗള, റിഥം കത്യാല്‍, പ്രത്യുഷ് അറോറ എന്നിവര്‍ വീട് വാങ്ങുന്നവര്‍ക്ക് വേണ്ടി ഹാജരായി. കേസ് പരിഗണിച്ച കോടതി ആറു തവണ അവസരം നല്‍കിയിട്ടും കമ്പനി ഉറപ്പ് പാലിച്ചില്ലെന്ന് വ്യക്തമാക്കി സഹാറ ഗ്രൂപ്പിന് 2 കോടി രൂപ പിഴ നല്‍കുകയായിരുന്നു.

Other News in this category



4malayalees Recommends