'എനിക്ക് ഭയമില്ല. ട്വിങ്കിള്‍ എന്റെ ഫോണ്‍ പരിശോധിക്കാറില്ല. അഥവാ പരിശോധിച്ചാല്‍ ഞാന്‍ എന്തിന് ഭയക്കണം ; അക്ഷയ് കുമാര്‍

'എനിക്ക് ഭയമില്ല. ട്വിങ്കിള്‍ എന്റെ ഫോണ്‍ പരിശോധിക്കാറില്ല. അഥവാ പരിശോധിച്ചാല്‍ ഞാന്‍ എന്തിന് ഭയക്കണം ; അക്ഷയ് കുമാര്‍
ഭാര്യ ട്വിങ്കിള്‍ ഖന്ന തന്റെ ഫോണ്‍ പരിശോധിക്കുകയാണെങ്കില്‍ പ്രശ്നമൊന്നുമില്ലെന്ന് അക്ഷയ് കുമാര്‍. 'ഖേല്‍ ഖേല്‍ മേം' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അക്ഷയ് കുമാര്‍ ഇങ്ങനെ പറഞ്ഞത്. അക്ഷയ്യുടെ ഫോണിലെ സന്ദേശങ്ങള്‍ ട്വിങ്കിള്‍ വായിക്കുകയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.

'എനിക്ക് ഭയമില്ല. ട്വിങ്കിള്‍ എന്റെ ഫോണ്‍ പരിശോധിക്കാറില്ല. അഥവാ പരിശോധിച്ചാല്‍ ഞാന്‍ എന്തിന് ഭയക്കണം. എന്റെ സ്റ്റാഫുകളാണ് ഫോണ്‍ കൈകാര്യം ചെയ്യുന്നത്. അവര്‍ ഫോണ്‍ കൈമാറികൊണ്ടേയിരിക്കും. പലപ്പോഴും വീടിന്റെ ഒരു മൂലയില്‍ ചാര്‍ജില്‍ ഇട്ടിരിക്കുന്നത് കാണാം. എനിക്ക് മറക്കാനൊന്നുമില്ല'' എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

ഇതിനൊപ്പം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് എന്തെങ്കിലും നിര്‍ദേശം മുന്നോട്ട് വയ്ക്കാനുണ്ടോ എന്ന ചോദ്യത്തോടും അക്ഷയ് കുമാര്‍ സംസാരിച്ചു. ''എനിക്ക് ഒരു നിര്‍ദേശവും പറയാനില്ല. ഓരോരുത്തരുടെയും അനുഭവം വ്യത്യസ്തമായിരിക്കും. നിങ്ങള്‍ പഠിക്കേണ്ടത് നിങ്ങളുടെ ജീവിതത്തില്‍ നിന്നാണ്.''

''നിങ്ങള്‍ക്ക് അത് അനുഭവിച്ച് അറിയണമെങ്കില്‍ വിവാഹം ചെയ്യുക. ഞാന്‍ ജീവിക്കുന്നതോ അല്ലെങ്കില്‍ മറ്റൊരാള്‍ ജീവിക്കുന്നതോ കണ്ട് അതാണ് ജീവിതമെന്ന് കരുതരുത്'' എന്നാണ് അക്ഷയ് പറയുന്നത്.

Other News in this category



4malayalees Recommends