ഓസ്‌ട്രേലിയയില്‍ പേരന്റ് വിസ അപേക്ഷകര്‍ക്ക് നീതിയുക്തമായ ഫലം ലഭിക്കുന്നില്ലെന്ന് കോമണ്‍വെല്‍ത്ത് ഓംബുഡ്‌സ്മാന്റെ കണ്ടെത്തല്‍. ആയിരക്കണക്കിന് ഡോളര്‍ വിസയ്ക്കായി ചിലവഴിക്കുന്നവര്‍ക്ക് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരുന്നത് അനീതിയാണെന്ന് ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിസയ്ക്കായി കാത്തിരിക്കുമ്പോള്‍ തന്നെ ഒട്ടേറെ അപേക്ഷകര്‍ മരണപ്പെടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നാല്‍പതിനായിരം ഡോളറിന് മുകളിലാണ് പേരന്റ് വിസയ്ക്കായി ചിലവഴിക്കുന്നതെന്നും എന്നിട്ട് പോലും ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചില പാരന്റ് വിസ തീര്‍പ്പാക്കാന്‍ 30 വര്‍ഷം വരെ എടുക്കുന്നുണ്ട്. വിസ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചവര്‍ റീഫണ്ടിന് ശ്രമിച്ചാല്‍ അതു ലഭിക്കാനും പ്രയാസമാണെന്ന് ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് ഒരു വിഭാഗം പറയുന്നു.