ഭാഷയും ഗണിതവും പോരാ, ഓസ്‌ട്രേലിയയില്‍ മൂന്നില്‍ ഒരു വിദ്യാര്‍ത്ഥി പിന്നില്‍ നില്‍ക്കുന്നത് ഗണിതത്തിലും ഭാഷാ പഠനത്തിലുമെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരു വിദ്യാര്‍ത്ഥി പിന്നില്‍ നില്‍ക്കുന്നത് ഗണിതത്തിലും ഭാഷാ പഠനത്തിലുമെന്ന് റിപ്പോര്‍ട്ട്. നാപ്ലാന്‍ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
9400 ലേറെ സ്‌കൂളുകളില്‍ നിന്നുള്ള 13 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നാപ്ലാന്‍ പഠനത്തില്‍ പങ്കെടുക്കുന്നത്. ഭാഷാ പഠനത്തില്‍ പെണ്‍കുട്ടികളും ഗണിത പഠനത്തില്‍ ആണ്‍ കുട്ടികളും മുന്നില്‍ നില്‍ക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 73 ശതമാനം പെണ്‍കുട്ടികളും ഭാഷാ പഠനത്തില്‍ ' സ്‌ട്രോങ് ' എന്ന നിലയിലാണ്. പട്ടണ പ്രദേശങ്ങളും ഉള്‍നാടന്‍ പ്രദേശങ്ങളിലും പഠനത്തില്‍ വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.