ഗാസയില്‍ കുടുങ്ങികിടക്കുന്നവര്‍ക്കു വിസ അനുവദിക്കുന്നത് രാജ്യസസുരക്ഷയ്ക്ക് തിരിച്ചടിയെന്ന് പ്രതിപക്ഷം

ഗാസയില്‍ കുടുങ്ങികിടക്കുന്നവര്‍ക്കു വിസ അനുവദിക്കുന്നത് രാജ്യസസുരക്ഷയ്ക്ക് തിരിച്ചടിയെന്ന് പ്രതിപക്ഷം
ഗാസയില്‍ കുടുങ്ങികിടക്കുന്നവര്‍ക്കു വിസ നല്‍കുന്നതിന്റെ പേരില്‍ പാര്‍ലമെന്റില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വാക് പോരില്‍. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗാസയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വിസ നല്‍കുന്നത് ഓസ്‌ട്രേലിയ നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റണ്‍. ഇവര്‍ക്ക് വിസ നല്‍കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രതിപക്ഷ വാദം.

കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസയില്‍ നാല്‍പതിനായിരത്തോളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഹമാസിനെ പിന്തുണക്കുന്നവര്‍ക്ക് വിസ നല്‍കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ഡട്ടന്‍ കുടിയേറ്റകാര്യ മന്ത്രിയായിരുന്നപ്പോഴുണ്ടായിരുന്ന വിസാ സംവിധാനമാണ് ഇപ്പോഴുള്ളതെന്നും സമൂഹത്തില്‍ അനാവശ്യമായി വിള്ളലുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Other News in this category



4malayalees Recommends