പിജിഡോക്ടറുടെ കൊലപാതകം: പ്രതിഷേധം അക്രമാസക്തം,കര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് അടിച്ചുതകര്‍ത്തു
പി ജി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അക്രമാസക്തമായി. ആര്‍ ജെ കര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. അര്‍ധരാത്രിയായിരുന്നു പ്രതിഷേധം അക്രമാസക്തമായത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജും പ്രയോഗിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമത്തില്‍ രണ്ട് പൊലീസ് വാഹനം തകര്‍ന്നു. ഒരു ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.
അര്‍ധരാത്രിയോടെ നിരവധി പേരാണ് ആശുപത്രി പരിസരത്ത് തമ്പടിച്ചത്. രാത്രികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കണം എന്ന ആവശ്യത്തില്‍ ഊന്നിയായിരുന്നു പ്രതിഷേധം. കൊല്ലപ്പെട്ട ട്രെയിനി ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നു.
രാത്രി 2 മണിക്ക് ആശുപത്രി പരിസരത്ത് എത്തിയ കൊല്‍ക്കത്ത പൊലീസ് മേധാവി വിനീത് ഗോയല്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തി. മാധ്യമങ്ങള്‍ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം. 'മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണമാണ് ഇന്ന് ഇവിടെ അരങ്ങേറിയ സംഭവങ്ങളുടെയെല്ലാം അടിസ്ഥാനം. മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം കാരണം ജനങ്ങള്‍ക്ക് കൊല്‍ക്കത്ത പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം പൊലീസിനുമേലുണ്ട്', പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.