സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ ഇഴചേര്‍ത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചം ; രാഹുല്‍ഗാന്ധി

സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ ഇഴചേര്‍ത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചം ; രാഹുല്‍ഗാന്ധി
എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ആശംസകള്‍ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ ഇഴചേര്‍ത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യദിന ആശംസ പങ്കുവെച്ചത്.

രാഹുല്‍ ഗാന്ധിയുടെ എക്‌സ് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

'രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. നമ്മെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ ഇഴചേര്‍ത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണ്. അത് ആവിഷ്‌കാരത്തിന്റെ ശക്തിയാണ്. സത്യം സംസാരിക്കാനുള്ള കഴിവാണ്. സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള പ്രതീക്ഷയാണ്.'

Other News in this category



4malayalees Recommends