ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് യുവാവ് അറസ്റ്റില്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനാണ് അറസ്റ്റിലായത്. അഹമ്മദ്ഗഢ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് കുറ്റകൃത്യം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹര്‍ പോലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്മെന്റ് ഉദ്യോഗസ്ഥനാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുലന്ദ്ഷഹറിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ഗജേന്ദ്ര, പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി. പിന്നാലെ വീട്ടില്‍ കയറിയ ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ബുലന്ദ്ഷഹര്‍ പോലീസ് പറയുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആടിനെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വിധിക്കുന്ന ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 65(2) പ്രകാരമാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്.
ഈ വകുപ്പ് പ്രകാരം കുറ്റകൃത്യത്തിന് 20 വര്‍ഷത്തില്‍ കുറയാത്ത കഠിന തടവാണ് ശിക്ഷ. അത് ജീവപര്യന്തം വരെ നീണ്ടേക്കാം. അതല്ലെങ്കില്‍ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിക്കുന്ന കാലം തടവോ, അല്ലെങ്കില്‍ വധശിക്ഷയോ വിധിക്കാം.