കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 2024 ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൂപ്പണിന്റെ പ്രകാശനകര്‍മ്മം സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് നിര്‍വ്വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍, കൂപ്പണ്‍ കണ്‍വീനര്‍ ജുബിന്‍ പി. ഉമ്മനില്‍ നിന്നും ഏറ്റുവാങ്ങിയ കൂപ്പണ്‍ മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കല്‍ പ്രകാശനം ചെയ്യുകയും തുടര്‍ന്ന് ഹാര്‍വെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഷാജി വര്‍ഗീസിനു കൈമാറുകയും ചെയ്തു.
റവ. ഫാ. സജിന്‍ തോമസ്, ഇടവക ട്രസ്റ്റി സിബു അലക്‌സ് ചാക്കോ, സെക്രട്ടറി ബിനു ബെന്യാം, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജോയിന്റ് ജനറല്‍-കണ്‍വീനര്‍ ജോണ്‍ ജോര്‍ജ്, ഫിനാന്‍സ്-കണ്‍വീനര്‍ ജെറി ജോണ്‍ കോശി, പ്രോഗ്രാം കണ്‍വീനര്‍ എബ്രഹാം സി. അലക്‌സ്സ്‌പോണ്‍സര്‍ഷിപ്പ്-കണ്‍വീനര്‍ ഷിജു ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ആദ്യഫലപ്പെരുന്നാളിനുവേണ്ടി സംഘടിപ്പിച്ച കൂപ്പണ്‍ ഡിസൈന്‍ മത്സരത്തില്‍ ഇടവകാംഗമായ ടോണി ഫിലിപ്പ് ഡിസൈന്‍ ചെയ്ത കൂപ്പണ്‍ 2024-ലെ മികച്ച കൂപ്പണായി തെരഞ്ഞെടുക്കപ്പെട്ടു.