പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനെ അഭിനന്ദിച്ച് ജോ ബൈഡന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനെ അഭിനന്ദിച്ച് ജോ ബൈഡന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രധാനമന്ത്രിയുടെ പോളണ്ട്, ഉക്രെയ്ന്‍ സന്ദര്‍ശനങ്ങളെയും സമാധാനം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ സന്ദേശത്തെയും പ്രശംസിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ബൈഡന്‍ നരേന്ദ്രമോദിയെ വിളിച്ചതായാണ് റിപ്പോര്‍ട്ട്.

ബംഗ്ലദേശ് പ്രതിസന്ധിയും അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ഹിന്ദുക്കളുടെയും സുരക്ഷയെ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തെക്കുറിച്ചും ചര്‍ച്ച നടത്തി.

തന്റെ ഉക്രെയ്ന്‍ സന്ദര്‍ശനത്തെക്കുറിച്ച് മോദി നേരത്തെ തന്നെ ബൈഡനോട് വിശദീകരിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. മോദിയും ബൈഡനും വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളിലും ചര്‍ച്ച നടത്തി. ക്വാഡ് ഉള്‍പ്പെടെയുള്ള ബഹുമുഖ വേദികളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. മോദിയുടെ പോളണ്ട്, ഉക്രെയ്ന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭാഷണം നടന്നത്.

45 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിച്ചത്. ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പോളണ്ട് സന്ദര്‍ശനത്തിന് പിന്നാലെയാണ് മോദി യുക്രൈന്‍ സന്ദര്‍ശിച്ചത്. മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ മണ്ണിലെത്തിയത്. റഷ്യന്‍ യുക്രൈന്‍ യുദ്ധത്തിന് പുറമെ രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളും ചര്‍ച്ചയ്ക്ക് എടുത്തിരുന്നു. കഴിഞ്ഞ മാസം റഷ്യയിലെത്തി പുടിനുമായി മോദി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി സെലെന്‍സ്‌കി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഇറ്റലിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ മോദി സെലെന്‍സ്‌കിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.

Other News in this category



4malayalees Recommends