തൊഴില്‍ സംബന്ധിച്ച എന്തെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിയമനടപടികള്‍ക്കായി സമീപിക്കേണ്ട സമയപരിധി രണ്ട് വര്‍ഷമാക്കി
രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആണ് തൊഴില്‍ നിയമത്തില്‍ യുഎഇ ഭേദഗതി വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ജൂലൈ 29നാണ് നിയമത്തിലെ മാറ്റം പ്രഖ്യാപിച്ചത്. ഫെഡറല്‍ നിയമം നമ്പര്‍ 9 /2024 ലെ നിയമഭേദഗതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിമയം ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ വരും.
യുഎഇയില്‍ തൊഴില്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഇതുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങള്‍ ഉണ്ടായിരിക്കും.
തൊഴില്‍ സംബന്ധിച്ച എന്തെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിയമനടപടികള്‍ക്കായി സമീപിക്കേണ്ട സമയപരിധി രണ്ട് വര്‍ഷമാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ ജോലി അവസാനിക്കുന്ന ദിവസം മുതല്‍ ആണ് ഈ ദിവസം കണക്കാക്കുന്നത്. നേരത്തെ ഒരു വര്‍ഷം ആയിരുന്നു.