നിരവധി പേര്‍ പുറത്താക്കല്‍ ഭീഷണിയില്‍ ; കനേഡിയന്‍ സര്‍ക്കാരിനെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു

നിരവധി പേര്‍ പുറത്താക്കല്‍ ഭീഷണിയില്‍ ; കനേഡിയന്‍ സര്‍ക്കാരിനെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു
പുറത്താക്കപ്പെടല്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കനേഡിയന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. കുടിയേറ്റ നയങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ വലിയ പ്രതിഷേധമാണ് കാനഡയില്‍ അരങ്ങേറുന്നത്. 70000 ഓളം വിദേശ വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ നിന്ന് പുറത്താക്കപ്പെടല്‍ ഭീഷണി നേരിടുന്നത്. ഇവരില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമനിര്‍മ്മാണ സഭയ്ക്ക് മുന്നില്‍ അടക്കം നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയത്.

ഓണ്‍ടാറിയോ , മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലയിലും പ്രതിഷേധം നടക്കുകയാണ്.

പുതിയ പ്രവിശ്യാ നയങ്ങളിലൂടെ സ്ഥിര താമസ അപേക്ഷകളില്‍ 25 ശതമാനം കുറവു വരുത്താനും സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്താനുമാണ് പുതിയ നയ മാറ്റത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞ വര്‍ഷത്തെ 97 ശതമാനം ജനസംഖ്യാ വര്‍ദ്ധനവിന് കാരണം കുടിയേറ്റമാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ നിയമം കടുപ്പിക്കുകയാണഅ സര്‍ക്കാര്.

വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നതോടെ ഈ വര്‍ഷ അവസാനം നിരവധി ബിരുദ ധാരികള്‍ നാടുകടത്തലിന് വിധേയരാകേണ്ടിവരുമെന്ന് വിദ്യാര്‍ത്ഥി അഭിഭാഷക സംഘടനയായ നൗജവാന്‍ സപോര്‍ട്ട് നെറ്റ്വര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

2023ല്‍ കാനഡയിലെ വിദ്യാര്‍ത്ഥികളില്‍ 37 ശതമാനവും വിദേശ വിദ്യാര്‍ത്ഥികളാണെന്നാണ് കണക്ക്. ഇവര്‍ക്കുള്ള ഭവനം, ആരോഗ്യ സംരക്ഷണം , മറ്റു സേവനങ്ങള്‍ എന്നിവ നല്‍കാന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദമുണ്ടാകുകയാണ്. ഇത് മറികടക്കാനാണ് അടുത്ത രണ്ടു വര്‍ഷത്തേക്ക് വിദേശ വിദ്യാര്‍ത്ഥികളുടെ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Other News in this category



4malayalees Recommends