ഇന്ത്യന്‍ ബാറ്ററികള്‍ക്ക് ഇനി ചാര്‍ജ് കൂടും ; ഇറക്കുമതി നിയന്ത്രണ തീരുവ ചുമത്താന്‍ ഖത്തര്‍
ഇന്ത്യയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹന ബാറ്ററികള്‍ക്ക് ഇനി ഖത്തറില്‍ വില കൂടും. ഈ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹന ബാറ്ററികള്‍ക്ക് ഇറക്കുമതി തീവസായ മന്ത്രാലയം തീരുമാനിച്ചതോടെയാണ് വില കൂടുന്നത്. പ്രാദേശിക ഉല്‍പ്പാദകര്‍ക്കുള്ള പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യം ഉല്‍പ്പന്നങ്ങളുടെ മേല്‍ ആന്റി ഡംപിങ് നികുതി ചുമത്തുന്നത്. വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം ആല്‍ഥാനിയാണ് തീരുമാനം പ്രഖ്യാപിച്ചത്.