കമല ഹാരിസിനെതിരെ അശ്ലീല പരാമര്‍ശങ്ങളുമായി ട്രംപ്

കമല ഹാരിസിനെതിരെ അശ്ലീല പരാമര്‍ശങ്ങളുമായി ട്രംപ്
യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിനെതിരെ അശ്ലീല പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയത്തില്‍ ഉയരുന്നതിനായി കമല ഹാരിസ് മുന്‍ സാന്‍ഫ്രാന്‍സിസ്‌കോ മേയര്‍ വില്ലി ബ്രൗണിന്റെ ലൈംഗീകാവശ്യങ്ങള്‍ക്ക് വഴങ്ങിയെന്ന ആരോപണമാണ് സ്വന്തം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഉയര്‍ത്തിയത്.

ട്രൂത്ത് സോഷ്യലിലെ യൂസഫിന്റെ പോസ്റ്റ് പങ്കുവച്ചാണ് ട്രംപിന്റെ ആരോപണം. കമല ഹാരിസിന്റെയും ഹിലരി ക്ലിന്റന്റേയും ചിത്രങ്ങള്‍ പങ്കുവച്ചാണ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് വന്നത്. ഹിലരി ക്ലിന്റണിന്റെ ഭര്‍ത്താവ് ബില്‍ ക്ലിന്റണും മോണിക്ക ലെവന്‍സ്‌കിയും തമ്മിലുള്ള വിവാദവും കമല ഹാരിസും വില്ലി ബ്രൗണും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കുന്നതിായിരുന്നു ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവച്ചത്.

1990 കളില്‍ കാലിഫോര്‍ണിയ സ്‌റ്റേറ്റിന്റെ സ്പീക്കറായിരിക്കുന്ന സമയത്ത് സാന്‍ഫ്രാന്‍സിസ്‌കോ മേയറും കമല ഹാരിസും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും ഇത് ഇവരുടെ രാഷ്ട്രീയ ഉയര്‍ച്ചയ്ക്ക് കാരണമായെന്ന ആരോപണമാണ് പോസ്റ്റ് പങ്കുവെച്ച് ട്രംപ് ഉയര്‍ത്തുന്നത്.

Other News in this category



4malayalees Recommends