യുഎസില്‍ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യന്‍വംശജന്‍ പിടിയില്‍

യുഎസില്‍ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യന്‍വംശജന്‍ പിടിയില്‍
യുഎസില്‍ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യന്‍വംശജന്‍ ബോബി സിങ് ഷാ പിടിയില്‍. 21-കാരിയായ നഴ്സിങ് വിദ്യാര്‍ത്ഥിനി മുന പാണ്ഡയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് 'ഷു ഗര്‍ഡാഡി' ബന്ധം സംശയയിക്കുന്നുണ്ട്.

ഹൂസ്റ്റണ്‍ കമ്യൂണിറ്റി കോളേജിലെ വിദ്യാര്‍ഥിയായിരുന്നു മുന പാണ്ഡെ. വിദ്യാര്‍ത്ഥിനി താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റില്‍ ഓഗസ്റ്റ് 24-നായിരുന്നു സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ പ്രതി അപാര്‍ട്ട്‌മെന്റിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തലയില്‍ ഒരുതവണയും ശരീരത്തില്‍ പലവട്ടവും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.

രാത്രി 8.30-ഓടെയാണ് ഷാ മുന പാണ്ഡെയുടെ അപ്പാര്‍ട്‌മെന്റിലെത്തിയത്. വാതില്‍ തുറക്കാന്‍ ഇയാള്‍ ആവശ്യപ്പെടുന്നതും നിങ്ങള്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് യുവതി തിരിച്ചു ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മണിക്കൂറിന് ശേഷം ഇയാള്‍ യുവതിയുടെ പേഴ്സുമായി അപാര്‍ട്‌മെന്റില്‍നിന്ന് ഇറങ്ങിപ്പോകുന്നതും കാണാം.

അതേസമയം, ഷുഗര്‍ ഡാഡി എന്ന ഡേറ്റിങ് വെബ്സൈറ്റ് വഴിയാണ് ഇയാള്‍ യുവതിയെ ലക്ഷ്യമിട്ടത് എന്നാണ് പോലീസ് സംശയിക്കുന്നത്. 12 വര്‍ഷം മുമ്പ് ഷായെ ഇതേ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട ഒരു സ്ത്രീ, അപാര്‍ട്ട്‌മെന്റിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിലുള്ളത് ഇയാള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിക്ക് അക്രമിയെ പരിചയമുണ്ടെന്നും സംഭവശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

Other News in this category



4malayalees Recommends