സ്‌കൂള്‍ തുറക്കാനായപ്പോള്‍ ആശങ്കയായി അധ്യാപകരുടെ കുറവ് ; പല സ്‌കൂളുകളും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

സ്‌കൂള്‍ തുറക്കാനായപ്പോള്‍ ആശങ്കയായി അധ്യാപകരുടെ കുറവ് ; പല സ്‌കൂളുകളും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്
സ്‌കൂള്‍ തുറക്കായപ്പോള്‍ പല സ്‌കൂളുകളും അധ്യാപകരുടെ കുറവ് മൂലം പ്രതിസന്ധിയിലാണ്. എലിമെന്ററി സെക്കന്ററി സ്‌കൂളുകളില്‍ വേണ്ടത്ര അധ്യാപകരില്ല.

പല അധ്യാപകരും ജോലി ഭാരം മൂലം നിരാശയിലാണ്. അധ്യാപകരുടെ നല്ല മനോഭാവം കൊണ്ട് മാത്രമാണ് പല സ്‌കൂളുകളും പിടിച്ചുനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്ു.

ക്യൂബെക് എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ ബെര്‍ണാഡ് ഡ്രെയ്ന്‍വില്ലെ രണ്ടാഴ്ച മുമ്പ് 5704 അധ്യാപകരുടെ ഒഴിവ് നിലനില്‍ക്കുന്നതായി അറിയിച്ചിരുന്നു.

വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഒരു വെല്ലുവിളി. വിദ്യാര്‍ത്ഥികളുടെ അനുപാതത്തില്‍ അധ്യാപകരെ നിയമിക്കാനാകുന്നില്ല. കോവിഡ് പ്രതിസന്ധി കാലത്ത് നിരവധി അധ്യാപകര്‍ വിരമിക്കലിന് തയ്യാറായതും തിരിച്ചടിയായി. മാത്രമല്ല സ്‌കൂള്‍ പരിസരത്തുള്ള താമസ ചിലവുകളും വീട് ലഭ്യമല്ലാത്ത അവസ്ഥയും അധ്യാപകരെ ബുദ്ധിമുട്ടിക്കുകയാണ്.

വേണ്ടത്ര വേതനമില്ലെന്നും ജോലി സമയത്തില്‍ കൃത്യത വേണ്ടതു കൊണ്ടും പല അധ്യാപകരും ജോലി ഉപേക്ഷിച്ചു പോവുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ അടിയന്തരമായി അധ്യാപകരെ നിയമിക്കേണ്ട അവസ്ഥയാണ്.

Other News in this category



4malayalees Recommends