കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന
കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണം റെക്കോര്‍ഡ് കടന്നതായി റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിവരങ്ങള്‍ അനുസരിച്ച്, 2024 ജൂണില്‍ മാത്രം 5,152 രേഖകളില്ലാത്ത ഇന്ത്യക്കാര്‍ കാല്‍നടയായി കാനഡയില്‍ നിന്ന് യുഎസിലേക്ക് പ്രവേശിച്ചുവെന്നാണ്. കൂടാതെ, കാനഡയില്‍ നിന്ന് യുഎസിലേക്ക് പ്രവേശിക്കുന്ന ഇന്ത്യക്കാരുടെ പ്രതിമാസ എണ്ണം 2023 ഡിസംബര്‍ മുതല്‍ മെക്‌സിക്കോ റൂട്ടില്‍ നിന്ന് കടന്നുപോകുന്നവരെ മറികടന്നു വെന്നും വ്യക്തമാക്കുന്നതാണ്.

ഏകദേശം 9,000 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന യു എസ്- കാനഡ പാത ലോകത്തിലെ ഏറ്റവും നീളമേറിയ തുറന്ന അതിര്‍ത്തിയാണ്, മെക്‌സിക്കോയുടെ ഇരട്ടിയിലധികം നീളമുണ്ട് ഈ അതിര്‍ത്തിക്ക്.

2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കാനഡയുമായുള്ള യുഎസ് അതിര്‍ത്തിയില്‍ പിടിക്കപ്പെട്ട ഇന്ത്യക്കാരുടെ ശരാശരി പ്രതിമാസ കണക്ക് 2023 -ലെ 2,548-ല്‍ നിന്ന് 47% വര്‍ധിച്ച് 3,733 ആയി. 2021- ല്‍ നിന്ന് 13 മടങ്ങ് കൂടുതലാണിത്.

അതോടൊപ്പം, അതിര്‍ത്തിയില്‍ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉള്ളതായി യുകെയില്‍ നിന്നുള്ള വിവരങ്ങള്‍ ചൂണ്ടി കാണിക്കുന്നു. 2021-ല്‍ 495 പേര്‍ ആയിരുന്നത് 2022-ല്‍ 136% ഉയര്‍ന്ന് 1,170 ആയി, 2023 ആയപ്പോഴേക്കും 1,319 ആയി വര്‍ദ്ധിച്ചു. ഈ വര്‍ഷം ഇതുവരെ 475 അഭയാര്‍ഥികള്‍ ജൂണ്‍ മാസത്തോടെ അതിര്‍ത്തി കടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.



Other News in this category



4malayalees Recommends