കാര്‍ മോഷണത്തിനിടെ 90 കാരനായ നാവികസേന വിമുക്ത ഭടനെ വെടിവച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം

കാര്‍ മോഷണത്തിനിടെ 90 കാരനായ നാവികസേന വിമുക്ത ഭടനെ വെടിവച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം
കാര്‍ മോഷണത്തിനിടെ 90 വയസ്സുള്ള നാവികസേന വിമുക്ത ഭടനെ വെടിവച്ച് കൊന്ന കേസില്‍ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് ടെക്‌സസ് ഗവര്‍ണര്‍. ഇതിന് പുറമേ ക്രൈം സ്റ്റോപ്പേഴ്‌സിനുള്ള അയ്യായിരം ഡോളര്‍ പ്രതിഫലവും ലഭിക്കും.

തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണിലാണ് നാവിക സേനയിലെ വിമുക്ത ഭടനായ നെല്‍സണ്‍ ബക്കറ്റിന്റെ കൊലപാതകം നടന്നത്. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പ്രതിയെ കുറിച്ച് വിവരം ലഭിച്ചാല്‍ എത്രയും വേഗം അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.

Other News in this category

4malayalees Recommends