ഖത്തറില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ; നിയമം ആറു മാസത്തിനകം പ്രാബല്യത്തില്‍
ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേസിവത്കരണവുമായി ബന്ധപ്പെട്ട 2024 ലെ 12ാം നമ്പര്‍ നിയമത്തിന് ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കി. ആറ് മാസത്തിനകം നിയമം പ്രാബല്യത്തില്‍ വരും.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും സ്വദേശി വനിതകളുടെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് നിയമം ലക്ഷ്യം വയ്ക്കുന്നത്.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുക, സ്വദേശി മാനവ വിഭവ ശേഷി കൂടുതലായി ഉപയോഗിക്കുക എന്നി വിഷന്‍ 2030 ന്റെ ഭാഗമായിട്ടാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്.