കനത്ത മഴ ; ഉംറ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
സൗദി നഗരമായ മക്കയില്‍ ശക്തമായ കാറ്റോടു കൂടിയ കനത്ത മഴയെത്തുടര്‍ന്ന് ഉംറ തീര്‍ഥാടകര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. പ്രതികൂല കാലാവസ്ഥയില്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാവരും ജാഗ്രതയും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ ഉംറ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ എത്തുന്ന തീര്‍ഥാടകര്‍ മഴക്കെടുതികളെ കുറിച്ച് ജാഗ്രത പുലര്‍ത്തണം. ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, എസ്‌കലേറ്ററുകളും ഇടനാഴികളും ഉപയോഗിക്കുമ്പോള്‍ പ്രത്യേകം സൂക്ഷ്മത പാലിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക തുടങ്ങിയവ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചത്. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങാവൂ എന്നും നിര്‍ദ്ദേശമുണ്ട്.