ബോള്‍ട്ടനില്‍ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 6,7,8 തിയതികളില്‍; വിശ്വാസികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബോള്‍ട്ടന്‍ ഫാന്‍വര്‍ത്ത് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയം

ബോള്‍ട്ടനില്‍ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 6,7,8 തിയതികളില്‍; വിശ്വാസികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബോള്‍ട്ടന്‍ ഫാന്‍വര്‍ത്ത് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയം
ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ സെന്റ് ആന്‍സ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും ഇടവക മാധ്യസ്ഥ വിശുദ്ധ അന്നായുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 6,7,8 തീയതികളില്‍ ബോള്‍ട്ടന്‍ ഫാന്‍വര്‍ത്ത് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.

സെപ്റ്റംബര്‍ 6, വെള്ളിയാഴ്ച വൈകുന്നേരം 6.45 - ന് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളി വികാരി റവ. ഫാ. ഡേവിഡ് ചിനാരി കൊടിയേറ്റ് നിര്‍വഹിക്കുന്നതോടെ ഭക്തി നിര്‍ഭരമായ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്നു, ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത ക്‌നാനായ സമൂഹത്തിന്റെ ചുമതലയുള്ള റവ. ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സെന്റ് ആന്‍സ് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോണ്‍ പുളിന്താനത്ത്, അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫാ. സ്റ്റാന്റോ വഴീപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.


തിരുനാളിന്റെ രണ്ടാം ദിനമായ സെപ്റ്റംബര്‍ 7, ശനിയാഴ്ച വൈകിട്ട് 6. 30 - ന് റവ. ഫാ. ഡേവിഡ് ചിനാരിയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന (ഇംഗ്ലീഷ്) അര്‍പ്പിക്കും. റവ. ഫാ. സ്റ്റാന്റോ വഴീപറമ്പില്‍ സഹകാര്‍മ്മികരായിരിക്കും.


മുഖ്യതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8, ഞായറാഴ്ച രാവിലെ 11.30 - ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. സിറോ മലബാര്‍ ബ്ലാക്ബേണ്‍, ബ്ലാക്പൂള്‍ മിഷനുകളുടെ ഡയറക്ടര്‍ റവ. ഫാ. ജോസഫ് കീരംതടത്തില്‍ മുഖ്യകാര്‍മ്മികനായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വി അന്നയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടത്തപ്പെടും. പ്രദക്ഷിണ ശേഷം, മൂടി നേര്‍ച്ചക്കും കഴുന്ന് എഴുന്നള്ളിപ്പിനും ഉള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ന്നു നടക്കുന്ന സ്‌നേഹ വിരുന്നോടെ നിരുന്നാള്‍ അവസാനിക്കും.


തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോണ്‍ ഫാ. ജോണ്‍ പുളിന്താനത്ത്, അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫാ. സ്റ്റാന്റോ വഴീപറമ്പില്‍, കൈക്കാരന്‍മാരായ ജോമി സേവ്യര്‍, സാബു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായും, തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്നായുടെയും മാദ്ധ്യസ്ഥതയില്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നതായും സംഘാടകര്‍ അറിയിച്ചു.


Other News in this category



4malayalees Recommends