മഴ ശക്തം ; ഉംറ തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി സൗദി

മഴ ശക്തം ; ഉംറ തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി സൗദി
മക്കയില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാല്‍ ഉംറ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ഹജ് ഉംറ മന്ത്രാലയം

തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, എക്‌സലേറ്ററും ഇടനാഴികളും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നിവയാണ് പ്രധാനം.

മക്കയിലും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പഠനം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

Other News in this category



4malayalees Recommends