പൊതുമാപ്പ് തേടുന്നവരില്‍ അധികവും സന്ദര്‍ശക വിസക്കാര്‍
പൊതുമാപ്പ് അപേക്ഷകരില്‍ അധികവും സന്ദര്‍ശക, ടൂറിസ്റ്റ് വീസക്കാരെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. ജോലി തേടി സന്ദര്‍ശക വീസയിലെത്തിയവരാണ് പൊതുമാപ്പിന് എത്തുന്നവരില്‍ ഏറെയും.
ശരിയായ റിക്രൂട്ട്‌മെന്റ് നടപടി പൂര്‍ത്തിയാക്കാത്തവരും ജോലി മാറ്റത്തിനിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരും സാമ്പത്തിക തൊഴില്‍ പ്രശ്‌നങ്ങളില്‍ കുടുങ്ങിയവരും കൂട്ടത്തിലുണ്ട്.
ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെത്തുന്നവര്‍ക്ക് അവിടെ തന്നെയുള്ള വിവിധ കമ്പനികളില്‍ യോഗ്യത അനുസരിച്ച് ജോലി ലഭിക്കും..