സൗദിയിലെ ട്രാഫിക് പിഴ ഇളവ് അടുത്ത മാസത്തോടെ അവസാനിക്കും

സൗദിയിലെ ട്രാഫിക് പിഴ ഇളവ് അടുത്ത മാസത്തോടെ അവസാനിക്കും
സൗദി അറേബ്യയില്‍ ട്രാഫിക് പിഴ ഇപ്പോള്‍ അടച്ചാല്‍ പിഴകളുടെ 50 ശതമാനം മാത്രം നല്‍കിയാല്‍ മതിയാകും. സൗദി അറേബ്യയുടെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് നല്‍കിയിരിക്കുന്ന ഈ ഓഫര്‍ അടുത്ത മാസത്തോടെ അവസാനിക്കും. പിഴയില്‍ 50 ശതമാനം കിഴിവ് പ്രയോജനപ്പെടുത്തുന്നതിന്, പൗരന്മാരും താമസക്കാരും സന്ദര്‍ശകരും ഉള്‍പ്പെടെ എല്ലാ വാഹനമോടിക്കുന്നവരും കുടിശ്ശികയുള്ള ട്രാഫിക് പിഴകള്‍ ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക സദദ് പേയ്‌മെന്റ് സിസ്റ്റം ഉപയോഗിച്ചോ ദേശീയ നിയലംഘന പ്ലാറ്റ്‌ഫോം ആയ ഇഫാ വഴിയോ നിങ്ങള്‍ക്ക് പിഴ അടക്കാം.

2024 ഏപ്രില്‍ 18-ന് ആരംഭിച്ച പിഴ ഇളവ് ഒക്ടോബര്‍ 18-ന് അവസാനിക്കും. എന്നാല്‍ ഏപ്രില്‍ 18-ന് മുമ്പ് നടത്തിയ ലംഘനങ്ങള്‍ക്ക് മാത്രമേ കിഴിവ് ബാധകമാകൂ. ഈ സമയപരിധിക്ക് ശേഷമുള്ള പിഴകള്‍ക്ക് മുഴുവന്‍ തുകയും അടക്കണം.

Other News in this category



4malayalees Recommends