ന്യൂസൗത്ത് വെയില്‍സിലെ പബ്ലിക് ഹോസ്പിറ്റല്‍ നഴ്‌സുമാര്‍ ചൊവ്വാഴ്ച പണിമുടക്കും. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 15 ശതമാനം ശമ്പള വര്‍ദ്ധനവാണ് നഴ്‌സുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതു പ്രായോഗികമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
നഴ്‌സുമാര്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പത്തര ശതമാനം ശമ്പള വര്‍ദ്ധനവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യൂണിയനുമായി ധാരണയിലെത്താനായിട്ടില്ല.
ചൊവ്വാഴ്ചത്തെ പണിമുടക്ക് സാരമായി ആരോഗ്യ മേഖലയെ ബാധിക്കും. അതേസമയം അവശ്യ സേവനങ്ങള്‍ മുടങ്ങില്ലെന്ന് യൂണിയന്‍ അറിയിച്ചിട്ടുണ്ട്.
അമിത ജോലിഭാരം കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവില്‍ ശമ്പള വര്‍ദ്ധനവല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നുമാണ് പണിമുടക്കുന്നവര്‍ പറയുന്നത്.