സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് സില്‍ക് സ്മിത. ഇന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് സില്‍ക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. സില്‍ക്ക് സ്മിതയ്ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് നടി ഷക്കീല.
ഒരു ഷോട്ടില്‍ അവര്‍ എന്നെ അടിച്ചതിന്റെ ദേഷ്യത്തില്‍ ഞാന്‍ ഷൂട്ടിങ്ങിന് പോയില്ല. പ്രധാന വേഷമായതിനാല്‍ വന്നിട്ടില്ലെങ്കില്‍ ഷൂട്ടിം?ഗിനെ അത് ബാധിക്കുമെന്ന് എല്ലാവരും എന്നെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഞാന്‍ പോയി, പക്ഷെ സില്‍ക്ക് സ്മിതയോട് സംസാരിച്ചില്ല.
അവര്‍ എനിക്ക് ഒരു കുട്ട നിറയെ ചോക്ലേറ്റുകള്‍ തന്നു. വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വരാന്‍ പറഞ്ഞു. സംവിധായകനോട് സംസാരിച്ച് എന്നെയും ശീതളിനെയും വീട്ടിലേക്ക് കൊണ്ടുവന്നു. മറ്റ് സീനുകളെടുത്തോളാനും നാല് മണിക്ക് തിരിച്ച് വരുമെന്നും അവര്‍ സംവിധായകനോട് പറഞ്ഞിരുന്നു.
വീട്ടിലെത്തി മീന്‍ കറിയും ചോറും തന്നു. അതിന് മുമ്പ് പത്ത് മിനുട്ട് ഇരിക്കൂ എന്ന് പറഞ്ഞ് മേക്കപ്പെല്ലാം അഴിച്ച് കുളിച്ചു. അതാണ് തന്റെ രീതിയെന്നും സില്‍ക് സ്മിത പറഞ്ഞു. തന്നെ അടിച്ചതിന് പിന്നിലെ കാരണവും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നതിനിടെ സില്‍ക് സ്മിത പറഞ്ഞതായി ഷക്കീല ഓര്‍ത്തു.
നീ ടവ്വല്‍ കെട്ടി നില്‍ക്കുകയാണ്. നോക്കിയപ്പോള്‍ നിനക്ക് ശരിയായല്ല ടവ്വല്‍ ധരിപ്പിച്ചത്. എനിക്കൊക്കെ തരുന്ന ടവ്വലിനുള്ളില്‍ ഇലാസ്റ്റിക് ഉണ്ടാകും. നിനക്ക് വെറുതെ കെട്ടി വെച്ചതാണ്. എങ്ങാനും ടവ്വല്‍ വീണ് പോയാല്‍ നീ നാണം കെടും. ഒറ്റ ഷോട്ടില്‍ തീരാന്‍ വേണ്ടിയാണ് നന്നായി അടിച്ചതെന്ന് സില്‍ക് സ്മിത വ്യക്തമാക്കിയെന്ന് ഷക്കീല പറഞ്ഞു.