യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പില്‍ വിസ നിയമലംഘനങ്ങളുള്ള പ്രവാസികള്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് അധികൃതര്‍.
തൊഴില്‍കരാര്‍, തൊഴില്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പിഴകള്‍ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് മാനവ വിഭവശേഷി എമിററ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന് തൊഴില്‍ കരാര്‍ സമര്‍പ്പിക്കുന്നതിലെ വീഴ്ചക്കുള്ള പിഴ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തതിന് ലഭിച്ച പിഴ തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് പിഴകളാണ് പൊതുമാപ്പില്‍ ഇളവ് ചെയ്തു കൊടുക്കുക. ഇതിനായി ഓണ്‍ലൈനായോ പൊതുമാപ്പ് അപേക്ഷാ കേന്ദ്രങ്ങളിലോ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.