75 കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; അയല്‍വാസി പിടിയില്‍ ; മോഷണത്തിനായി ക്രൂരത

75 കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; അയല്‍വാസി പിടിയില്‍ ; മോഷണത്തിനായി ക്രൂരത
വയനാട് തൊണ്ടര്‍നാട് തേറ്റമലയില്‍ വയോധിക കിണറ്റില്‍ മരിച്ച നിലയില്‍. സംഭവം കൊലപാതകമെന്ന് പൊലീസ്. 75കാരി കുഞ്ഞാമിയുടെ മൃതദേഹം വീടിന് അരക്കിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ഹക്കിമിനെ പൊലീസ് പിടികൂടി. സ്വര്‍ണം മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ബാങ്കില്‍ പണയം വച്ച സ്വര്‍ണം പൊലീസ് കണ്ടെത്തി.

കുഞ്ഞാമിയെ കാണാനില്ലെന്ന് മകന്‍ തൊണ്ടര്‍നാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. തലക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചത്. മകളുടെ വീട്ടിലായിരുന്നു കുഞ്ഞാമി താമസിച്ചിരുന്നത്. എന്നാല്‍, മകള്‍ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ പകല്‍ വീട്ടില്‍ ഒറ്റക്കായിരുന്നു ഇവര്‍. മകളുടെ കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നപ്പോഴാണ് ഇവരെ കാണാനില്ലെന്ന് മനസ്സിലായത്. സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.




Other News in this category



4malayalees Recommends