വാക്കുതര്‍ക്കം; സഹോദരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സഹോദരന്‍

വാക്കുതര്‍ക്കം; സഹോദരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സഹോദരന്‍
പാലക്കാട് എലപ്പുള്ളിയില്‍ സഹോദരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സഹോദരന്‍. നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും കസബ പൊലീസ് അറിയിച്ചു.




Other News in this category



4malayalees Recommends