സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ വേണ്ടി അപകടകരമാംവിധം റീല്‍സ് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അവലബെട്ട എന്ന സ്ഥലത്ത് നിന്നും വീഡിയോ ഷൂട്ട് ചെയ്ത യുവാവാണ് അറസ്റ്റിലായത്.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് യുവാവ് ചിത്രീകരിച്ചത്.
സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കേസ് എടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അത്യന്തം അപകടരമായരീതിയില്‍ പ്രവൃത്തി നടത്തിയതിനാണ് യുവാവിനെതിരെ കേസ് എടുത്തത്. യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചു.