ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്‌നേഹം, ബഹുമാനം താഴ്മ എന്നീ സദ്ഗുണങ്ങള്‍ നഷ്ട്ടമായിക്കൊണ്ടിരിക്കുകയാണ് ; ടെക്‌സസിലെ ജനങ്ങളോട് രാഹുല്‍ഗാന്ധി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്‌നേഹം, ബഹുമാനം താഴ്മ എന്നീ സദ്ഗുണങ്ങള്‍ നഷ്ട്ടമായിക്കൊണ്ടിരിക്കുകയാണ് ; ടെക്‌സസിലെ ജനങ്ങളോട് രാഹുല്‍ഗാന്ധി
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്‌നേഹം, ബഹുമാനം താഴ്മ എന്നീ സദ്ഗുണങ്ങള്‍ നഷ്ട്ടമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ടെക്സാസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു രാഹുല്‍. മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും, താഴ്മയോടെ പെരുമാറുന്നതിനും നാം ശ്രമിക്കണമെന്നും രാഹുല്‍ പറഞ്ഞു. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് രാഹുല്‍ യുഎസില്‍ സന്ദര്‍ശനം നടത്തുന്നത്.

ഓണം, ഗണേഷ് ചതുര്‍ഥി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ഇന്ത്യ ഒരു ആശയം ആണെന്ന് വിശ്വസിക്കുന്ന ആര്‍എസ്എസിനെ വിമര്‍ശിച്ച രാഹുല്‍, ഇന്ത്യ ആശയങ്ങളുടെ ബഹുത്വമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങള്‍ക്കുള്ള ഭയം ഇല്ലാതായതായി. എന്നാല്‍ ബിജെപിക്ക് ഇത് മനസിലാക്കാനോ സഹിക്കാനോ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയിലെ എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന നിര്‍ഭയത്വത്തിന്റെ പ്രതീകമായ അഭയമുദ്രയെ മുന്‍നിര്‍ത്തിയാണ് താന്‍ ആദ്യത്തെ പാര്‍ലമെന്റ് പ്രസംഗം നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ടെക്സസിലെ ദല്ലായിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. 'ബിജെപിയോടുള്ള ഭയം ഇല്ലാതായി. തിരഞ്ഞെടുപ്പ് ഫലം വന്ന തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ഭയം ഇല്ലാതായത് ഞങ്ങള്‍ കണ്ടു. ഇത് വലിയ നേട്ടമാണ്. രാഹുല്‍ ഗാന്ധിയുടെതോ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ നേട്ടമല്ലയിത്.

ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമാണിത്'; രാഹുല്‍ പറഞ്ഞു. 'ബിജെപി ഞങ്ങളുടെ പാരമ്പര്യത്തെയും ഭാഷയെയും ചരിത്രത്തെയും അക്രമിക്കുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞു. ഏറ്റവും പ്രധാനമായി നമ്മുടെ ഭരണഘടനയെ അക്രമിക്കുന്നവര്‍ നമ്മുടെ മത പാരമ്പര്യത്തെയും അക്രമിക്കുന്നതായി അവര്‍ മനസിലാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'ചരിത്രം, പാരമ്പര്യം, മതം, ഭാഷ, ജാതി എന്നിവയ്ക്ക് അതീതമായി എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കണമെന്നും സ്വപ്നം കാണാന്‍ അനുവദിക്കണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു'- രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ പറയുന്ന ഓരോ വാക്കുകളും ഭരണഘടയിലൂന്നിയുള്ളതാണെന്നും രാഹുല്‍പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയ്ക്ക് ഊന്നല്‍ നല്‍കിയെന്നും ഈ ആശയം ജനങ്ങള്‍ക്ക് മനസിലായെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends