നോ പറയേണ്ടിടത്ത് നോ പറയണം; ഇറങ്ങിപോകേണ്ട സ്ഥലത്ത് അതിനും സ്ത്രീകള്‍ തയ്യാറാകണം: സണ്ണി ലിയോണ്‍

നോ പറയേണ്ടിടത്ത് നോ പറയണം; ഇറങ്ങിപോകേണ്ട സ്ഥലത്ത് അതിനും സ്ത്രീകള്‍ തയ്യാറാകണം: സണ്ണി ലിയോണ്‍
നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപോകേണ്ട സ്ഥലത്ത് അതിനും സ്ത്രീകള്‍ തയ്യാറാകണമെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഹേമ കമ്മിറ്റിക്ക് പിന്നാലെയുള്ള വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു താരം. നഷ്ടമാകുന്ന അവസരങ്ങളല്ല,നിലപാട് തന്നെയാണ് പ്രാധാനമെന്നും താരം പറഞ്ഞു.

ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ നോ പറഞ്ഞ് ഇറങ്ങിപോകണം. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ വരുമെന്നും സണ്ണി ലിയോണി പറഞ്ഞു. പുതിയ ചിത്രം പേട്ട റാപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരം കേരളത്തില്‍ എത്തിയത്.

'ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ശരിയെന്ന് തോന്നുന്നവ തെരഞ്ഞെടുക്കണം. ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം.'

'പല വാതിലുകളും എന്റെ മുന്നില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ നമുക്ക് മുന്നില്‍ വരും' എന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞത്.




Other News in this category



4malayalees Recommends